പത്തനംതിട്ട: ചെന്നീർക്കര ഊന്നുകല്ല് വെട്ടോലിമലയിൽ പ്രവർത്തിച്ചുവന്നിരുന്ന വൃദ്ധസദനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഓർഫേനജ് കൺട്രോൾ ബോർഡ് ഉത്തരവായി.
വൃദ്ധ സദനത്തില്‍ താമസിച്ച് പഠിച്ചു വന്നിരുന്ന നിര്‍ധനരായ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചതായ പരാതിയേ തുടർന്നാണ് നടപടി. സംഭവത്തിൽ പോലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പാസറ്റര്‍ ബിനു വാഴമുട്ടത്തിലിന്റെ നിയന്ത്രണത്തിലുള്ള എലോഹിം വര്‍ഷിപ് സെന്ററിന്റെ ചുമതലയിലാണ് വൃദ്ധസദനം പ്രവർത്തിച്ചു വന്നിരുന്നത്. സ്ഥാപനത്തിനെതിരേ തുടർ നടപടി സ്വീകരിക്കുന്നതിനു മുന്‍പായി നടത്തിപ്പുകാരോട് കൺട്രോൾ ബോർഡ് വിശദീകരണം ആരാഞ്ഞിട്ടുണ്ട്.